പത്തനംതിട്ട: തിരുവല്ലയിൽ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു. പീഡന പരാതിയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർ പലരും പാർട്ടി പ്രചാരണങ്ങൾക്ക് സമയം കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നല്കുന്ന പാർട്ടി പ്രവർത്തകർ വർഗവഞ്ചകരാണ് എന്നും മാധ്യമങ്ങളില്‍ നിന്ന് കമ്മീഷൻ സ്വീകരിച്ചതു പോലെയാണ് ഇവരുടെ പ്രവർത്തനം എന്നും ഉദയഭാനു കൂട്ടിച്ചേർത്തു.
തിരുവല്ലയിൽ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തിൽ ഏരിയാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയാതെയാണ് ഉദയഭാനു പ്രവർത്തകരെ വിമർശിച്ചത്. പാർട്ടി വളർത്താതെ ഗ്രൂപ്പ് വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും വിഭാഗീയതയുടെ മതിൽ പൊളിക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നും കെ പി ഉദയഭാനു പറഞ്ഞു.
തിരുവല്ലയിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത രൂക്ഷമാക്കാൻ ചിലർ മത്സരിച്ച് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.മാത്യൂ ടി തോമസ് എം.എൽ.എ ക്കെതിരായ വിമർശനങ്ങളിൽ കഴമ്പില്ല. തിരുവല്ല സീറ്റ് കണ്ട് സിപിഎമ്മിലാരും കൊതിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments