തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. മുൻ യുവമോർച്ച ഭാരവാഹിയായിരുന്ന ജിഷ്ണുവിനെ വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി മാസങ്ങളായി പുറത്താക്കിയിരുന്നു. എന്നാൽ ജിഷ്ണു യുവമോർച്ച ഭാരവാഹിയായിരിക്കുമ്പോഴുള്ള ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കേസിലെ ഒരു പ്രതി ജിഷ്ണുവിനൊപ്പം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നിൽക്കുന്ന ഫോട്ടോ സിപിഎം സൈബർ പോരാളികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേസിൽ സിപിഎം നേതാവിനെ വധിച്ചത് ആർഎസ്എസുകാരൻ ആണെന്നുള്ള ആരോപണമാണ് സിപിഎം മുഴക്കുന്നതും. എന്നാൽ മറ്റു പ്രതികൾ ഡിവൈഎഫ്ഐ സിപിഎം അനുഭാവികളാണെന്നു ബിജെപിയും തിരിച്ചടിക്കുന്നുണ്ട്. ഇതിനിടെ റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ പ്രതികളെ ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള ചർച്ച നടന്നിരുന്നു.
ചർച്ച നയിച്ചിരുന്ന നികേഷ് കുമാർ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ ഫോണിൽ വിളിക്കുകയും കേസിലെ ഒരു പ്രതിയായ ജിഷ്ണുവിനൊപ്പമുള്ള ഫോട്ടോയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. അപ്പോൾ സന്ദീപിന്റെ തിരികെയുള്ള മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം നിന്നല്ലോ എന്നാണു സന്ദീപ് തിരിച്ചടിച്ചത്.
വീഡിയോ കാണാം:
ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ അഭിയുടെതെന്ന തരത്തിൽ ഒരു ശബ്ദരേഖ മീഡിയ വൺ പുറത്തു വിട്ടിരുന്നു, ഇതിൽ താനാണ് കൊലപാതകം നടത്തിയതെന്നാണ് അഭിയുടെ കുറ്റ സമ്മതം. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം ആണെന്നുമാണ് സിപിഎം അനുഭാവിയായ ഇയാൾ പറയുന്നത്.
Post Your Comments