തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിന്റെ കൊലയാളികളെക്കുറിച്ച് പൊലീസില്‍ വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്. കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ രതീഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ മാതാവ് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.
സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം കരുവാറ്റയിലെത്തിയ പ്രതികൾ ബിജെപി പ്രവര്‍ത്തകന്‍ രതീഷിൻറെ ആള്‍താമസമില്ലാത്ത കുടുംബവീട്ടിലേക്ക് മാറുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നാം പ്രതി ജിഷ്ണു രതീഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം സൈബര്‍സെല്‍ വഴി മനസിലാക്കിയ പോലീസ് രതീഷിനോട് പ്രതികളെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
തുടർന്ന് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപിച്ച് പോലീസ് രതീഷിനെ കസ്റ്റഡിയിലെടുത്തപ്പോൾ പ്രതികള്‍ ആള്‍താമസമില്ലാത്ത കുടുംബവീട്ടിലുണ്ടെന്ന് മാതാവ് അറിയിക്കുകയായിരുന്നു.
Post Your Comments