കോട്ടയം: അയൽവാസികൾ തമ്മിലുള്ള തർക്കം തീർക്കാൻ വന്ന സിപിഎം നേതാവ് വീട്ടമ്മയെ മർദിച്ചതായി പരാതി. കോട്ടയം പായിപ്പാടാണ് സംഭവം നടന്നത്. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനനെതിരെയാണ് ആരോപണം.
Also Read:മുഖക്കുരു തടയാന്‍ എട്ടു വഴികള്‍..!!
എന്നാല്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീര്‍ക്കാനെത്തിയ തന്നെ വീട്ടമ്മ മര്‍ദിച്ചുവെന്നാണ് മോഹനൻ പറയുന്നത്. ഇരുവരുടെയും പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രശ്നം പറഞ്ഞ് തീര്‍ക്കാനെത്തിയ പ്രസിഡന്റ് യുവതിയോട് മോശമായി പെരുമാറിയെന്നും മര്‍ദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രസിഡന്റ് വസ്ത്രം വിലിച്ച് കീറിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പ്രസിഡന്റ് ഈ ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ്. ഒത്തുതീര്‍പ്പിന് ചെന്ന തന്നെ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും ആക്രമിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്.
Post Your Comments