പാലക്കാട്: അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതരെന്ന് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 200 ലധികം പേർക്ക് അരിവാൾ രോഗം ബാധിച്ചിട്ടുണ്ടെന്നും, രണ്ടായിരത്തോളം പേര് ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണെന്നും സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also Read:പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും
തുടരെ പ്രദേശത്ത് കുട്ടികൾ മരിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രത്യേക പഠനം തയ്യാറാക്കിയത്. പഠനത്തിൽ അനീമിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
അതേസമയം, അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉള്‍പ്പെടെ ബഹുതല പ്രവര്‍ത്തനം അനിവാര്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments