ആലുവ : ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്‌ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസിൽ തീര്‍ത്ഥാടകര്‍ക്ക് ദുരിതയാത്ര. സാമ്പത്തിക ചൂഷണത്തിന് പുറമെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായാണ് ആക്ഷേപം. ഇതില്‍ ജീവനക്കാരില്‍ നിന്നുതന്നെ അമര്‍ഷം ഉയരുന്നുണ്ട്.
പാസ്റ്റ് പാസഞ്ചര്‍, എസി, നോണ്‍ എസി ജന്റം എന്നീ ബസുകള്‍ സര്‍വ്വീസിനായി എത്തിയിട്ടും അമിത ചാര്‍ജ്ജ് ഈടാക്കാനായി എസി ബസുകളാണ് കൂടുതലായി സര്‍വ്വീസിന് വിടുന്നതെന്നാണ് ആക്ഷേപം. കൂടുതല്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിലൂടെ അമിത ലാഭം ലക്ഷ്യമിടുമ്പോള്‍ സര്‍ക്കാര്‍
കോവിഡ് വ്യാപനത്തിന് അവസരമൊരുക്കുകയാണെന്നും പരാതി ഉയരുന്നു.
പതിനെട്ട് കിലോമീറ്ററിന 80 രൂപയാണ് എസി നിരക്ക്. ഒരു ട്രിപ്പില്‍ നൂറോളം യാത്രക്കാരെ കുത്തിനിറച്ച് ചെലവ് കുറച്ച് ലാഭം കൊയ്യുകയാണ്. എസി ഒഴികെയുളള ബസുകള്‍ നിര്‍ത്തിയിടുന്നതിലൂടെ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
Post Your Comments