ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അയ്യപ്പ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ നടയിലെത്തി വണങ്ങി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി മാലയൂരുന്നതു നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരമാണ്.
വിശ്വാസ സാഹോദര്യത്തിന്റെ പ്രതീകവും മതമൈത്രിയുടെ സംഗമ സ്ഥാനവുമാണ് അര്‍ത്തുങ്കല്‍ ബസിലിക്ക. പണ്ട് അര്‍ത്തുങ്കല്‍ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ‘അര്‍ത്തുങ്കലിന്റെ അപ്പസ്തോലന്’ എന്നറിയപ്പെട്ടിരുന്ന ഫാ. ജിയാക്കോമോ ഫെനീഷ്യൊയെ വിശ്വാസികള്‍ സ്നേഹപൂര്‍വം ‘വെളുത്തച്ചന്’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. ശബരിമല ശാസ്താവും അര്‍ത്തുങ്കല്‍ വെളുത്തച്ചനും സുഹൃത്തുക്കളായിരുന്നുവെന്നാണ് ഐതിഹ്യത്തിൽ പറയുന്നത്.
Read Also : വീണ്ടും കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്റെ ‘മെഗാ’ തിരുവാതിര
ശബരിമലയില്‍ തന്റെയടുത്ത് വരുന്നവര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെയും സന്ദര്‍ശിക്കണമെന്ന് അയ്യപ്പന് പറഞ്ഞതായും വിശ്വാസമുണ്ട്. അയ്യപ്പഭക്തര്‍ക്കു ദേവാലയത്തിനുള്ളില്‍ വെളുത്തച്ചനെ വണങ്ങി മാല ഊരുന്നതിനും കുളിക്കുന്നതിനായി ബസിലിക്കയ്ക്കു സമീപം കുളവും അധികൃതർ നിര്‍മിച്ചിട്ടുണ്ട്.
Post Your Comments