ശബരിമല: ശബരിമല ദർശനത്തിനു സ്പോട്ട് ബുക്കിംഗ് സൗകര്യം വർധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ വർധനവ്. തുടക്കത്തിൽ ഒരു ദിവസം സ്പോട്ട് ബുക്കിംഗിന് 5000 പേരെന്ന് നിശ്ചയിച്ചിരുന്നത് പിന്നീട് ഏഴായിരമാക്കി വർധിപ്പിച്ചിരുന്നു. കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് വരും ദിവസത്തേക്ക് നേരത്തെ തന്നെ പൂർണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് ദേവസ്വം ബോർഡും പോലീസും സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയത്. നേരിട്ട് ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്.
എരുമേലിയിലും നിലയ്ക്കലും ഉള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് ആണ് ഉണ്ടായത്. ദേവസ്വം ബോർഡ് പ്രധാന ക്ഷേത്രങ്ങളിലടക്കം മറ്റു പത്തിടങ്ങളിലും സ്പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Read Also : പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്ത പതിനഞ്ചുകാരി പീഡനത്തിനിരയായെന്ന് ഫൊറന്‍സിക് റിപ്പോർട്ട്
ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിംഗിനായി ഒരുക്കിയിരിക്കുന്നത്. തീർഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ട്
Post Your Comments