ThiruvananthapuramKeralaNattuvarthaLatest NewsNews

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന്‌ പേര്‍ക്ക് പരിക്ക്

തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കിളിമാനൂര്‍ : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന്‌ പേര്‍ക്ക് പരിക്ക്. തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന സ്വദേശികളായ നരേഷ് (26), തുളസീദാര്‍സ് (42), ആനന്ദ് ​ഗോപാല്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ വാഴോടിനും തട്ടത്തുമലയ്ക്കുമിടയില്‍ ആണ് അപകടമുണ്ടായത്. തീര്‍ഥാടകര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രാവലര്‍ വാന്‍ തട്ടത്തുമലയില്‍ ഇറക്കത്തിലുള്ള ആക്രിക്കടയില്‍ നിന്നിറങ്ങിയ തമിഴ്നാട് രജിസ്ട്രേേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി ഇടിക്കുകയായിരുന്നു. ട്രാവലറില്‍10 പേര്‍ ആണ് ഉണ്ടായിരുന്നത്.

Read Also : രാജ്യം വിറപ്പിച്ച സൈബർ ആക്രമണത്തിന് പുറകിൽ റഷ്യയല്ല! : ബെലാറസ് ഇന്റലിജൻസെന്ന് ഉക്രൈൻ

ആദ്യം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ട്രാവലറിന്റെ മുന്‍ സീറ്റില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാൻ നാട്ടുകാർക്ക് സാധിക്കാതിരുന്നതിനാൽ കടയ്ക്കല്‍ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.

കടയ്ക്കല്‍ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി വിനോദ് കുമാര്‍, ഓഫീസര്‍മാരായ എം എന്‍ ഷിജു, പി പ്രശാന്ത്, നിതിന്‍ സു കുമാരന്‍, എസ് അസീം, മുഹമ്മദ് ഷെബീര്‍, എസ് സുമോദ്, എ രാജീവ്, എസ് ദീപക് എന്നിവരും കിളിമാനൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button