PathanamthittaLatest NewsKeralaNattuvarthaNews

എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം : പിന്നാലെ സസ്പെൻഷൻ

ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥാണ് മദ്യപിച്ച് നേരെ പോലും നിൽക്കാനാവാതെ നിന്ന് ​ഗതാ​ഗത നിയന്ത്രണം നടത്തിയത്

കോട്ടയം: എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥാണ് മദ്യപിച്ച് നേരെ പോലും നിൽക്കാനാവാതെ നിന്ന് ​ഗതാ​ഗത നിയന്ത്രണം നടത്തിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ആണ് ശ്രീനാഥിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

Read Also : ‘നടന്നത് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം’ : കോൺഗ്രസിന്റെ മോദി വിരോധം ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി

എരുമേലി കെഎസ്ആർസി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം അരങ്ങേറിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയാണ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button