കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാവിലെയാണ് സംഭവം. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments