പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയും അലംഭാവവും ഉണ്ടായതായി സുരേഷ് ഗോപി എംപി. ‘കൊലപാതകമുണ്ടായതിനു പിന്നാലെ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അക്രമികളെ പിടികൂടാന്‍ കഴിയുമായിരുന്നു. നടക്കുന്നത് സാമൂഹിക അനീതിയാണ്. അന്വേഷണത്തില്‍ തൃപ്തിയില്ല’, സുരേഷ് ഗോപി വ്യക്തമാക്കി. സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ‘പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു’: ‘ചുരുളി’യെ പ്രശംസിച്ച് എൻ എസ് മാധവൻ
അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൊലയാളി സംഘം എത്തിയ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതാണ് ഇതുവരെയുള്ള ശക്തമായ തെളിവ്.ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും ഇതു കൊലയ്ക്ക് ഉപയോഗിച്ചതാണോ എന്നും വ്യക്തമല്ല. സമാന രീതിയിലുള്ള എല്ലാ കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
Post Your Comments