തിരുവനന്തപുരം: ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ‘ചുരുളി’. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.
‘പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു. സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു’- എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ എത്തിയിരുന്നു. തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെട്ടു.
Read Also: ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു
കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
Post Your Comments