Latest NewsKeralaNattuvarthaNewsIndia

കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്: എ വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ വിജയരാഘവൻ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച്‌ പറയുകയാണ് യുഡിഎഫും ബിജെപിയും, വികസന പദ്ധതികളെ എതിര്‍ക്കുമെന്നാണ് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്, വിജയരാഘവൻ പറഞ്ഞു.

Also Read:ബസ് ചാർജ് വർധിപ്പിക്കും, ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു: വിദ്യാർത്ഥികൾ ആശങ്കയിൽ

‘വികസനകാര്യങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. പുതിയ കാലത്തിന് അനുയോജ്യമായ തരത്തില്‍ കേരളം നവീകരിക്കപ്പെട്ടില്ലെങ്കില്‍ യുവതലമുറ പിന്തള്ളും. എന്നാല്‍ കേരളത്തെ പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍’, വിജയരാഘവൻ ചൂണ്ടിക്കാട്ടി.

‘ശബരിമല വിമാനത്താവള പദ്ധതിയോട് കേന്ദ്രം മുഖം തിരിഞ്ഞുനില്‍ക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ ഇപ്പോഴും അനുവാദം കൊടുത്തിട്ടില്ല. സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയില്‍ നേരത്തേ പറഞ്ഞ മൂലധനം നിക്ഷേപം നടത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പറയുന്നു.

ഇതൊന്നും യുഡിഎഫിന് ഒരു വിഷയമേയാകുന്നില്ല. ബിജെപിയുടെ വിധേയന്മാരായി ചുരുങ്ങുകയാണ് യുഡിഎഫ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ വലിയ ആത്മവിശ്വാസും പ്രതീക്ഷയും രൂപപ്പെടുത്തിയിട്ടുണ്ട്’, വിജയരാഘവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button