തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുമെന്ന് വീണ്ടും ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു. കോട്ടയത്ത് വച്ച് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. അതില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
Also Read:മദ്യമൊഴുകുന്ന അരുവി കണ്ടെത്തി, സ്വർഗ്ഗം സത്യമോ?
എന്നാൽ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥികളടക്കം ആശങ്ക പ്രകടിപ്പിച്ച സമയത്താണ് മന്ത്രിയുടെ ഉറപ്പ് ചർച്ചയാകുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
അതേസമയം, മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ഇവ മുഴുവനായും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.
Post Your Comments