ആലപ്പുഴ: പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതും അതേ കാമുകനൊപ്പം തന്നെ കടന്നുകളഞ്ഞ യുവതിയെ വീണ്ടും പൊലീസ് പിടികൂടി. ആലപ്പുഴ തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ കറുകപ്പറമ്പില്‍ വിദ്യമോള് (34), കളരിക്കല്‍ കണ്ണാട്ട് നികര്‍ത്ത് ശ്രീക്കുട്ടന് (33) എന്നിവരാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്.
ഒരുവര്‍ഷത്തോളമായി യുവാവും യുവതിയും ഒരുമിച്ചു ജീവിക്കുകയായിരുന്നു ഇതിനിടയിലാണ് വീണ്ടും പൊലീസ് പിടിയിലായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരുവര്‍ഷം നീണ്ട അന്വേഷണത്തിലാണ് വിദ്യാമോളെയും ശ്രീക്കുട്ടനെയും പിടികൂടിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്.
Post Your Comments