തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കു അഴിഞ്ഞാടാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണമെന്നും കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
Also Read:‘ശരീര വേദന’ കാരണവും പരിഹാരവും..!!
‘കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു പാര്‍ട്ടി പ്രവര്‍ത്തികളും ഭീകര വാദത്തിനു ഇരയാവുന്നു. പോലീസ് അക്രമികളെ കയറൂരി വിടുന്നു’, വി മുരളീധരൻ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു വി മുരളീധരന്റെ പ്രതികരണം.
അതേസമയം, വലിയ പ്രതിഷേധമാണ് സഞ്ജിത്തിന്റെ മരണത്തെ തുടർന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്. അക്രമ രാഷ്ട്രീയം ആര് നടത്തിയാലും അത് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളുടെ പ്രതികരണം.
Post Your Comments