
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ കസ്റ്റഡിയിൽ. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. ടെനി ജോപ്പൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചാണ് അപകടം.
ബൈക്കിനെ ഇടിച്ച ശേഷം കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി. പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൽ ലഭിച്ചിട്ടില്ല.
Post Your Comments