ThrissurNattuvarthaLatest NewsKeralaNews

ട്യൂ​ഷ​ൻ ക്ലാ​സി​ൽ പോയ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കോ​ട്ട​പ്പു​റം ബി​ഷ​പ്പ് ഹൗ​സ് പ​രി​സ​ര​ത്ത് താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്

മേ​ത്ത​ല: പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കോ​ട്ട​പ്പു​റം ബി​ഷ​പ്പ് ഹൗ​സ് പ​രി​സ​ര​ത്ത് താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ട്യൂ​ഷ​ൻ ക്ലാ​സി​ൽ പോ​കവെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ കൈ​ക്ക് മു​റി​വേ​റ്റ പെ​ൺ​കു​ട്ടി​യെ മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Read Also : റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ർ നി​യ​ന്ത്ര​ണം ​വി​ട്ട് മ​റിഞ്ഞു : മൂന്നുപേർക്ക് പരിക്ക്

ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ സൈ​ക്കി​ളി​ലെ​ത്തി​യ യു​വാ​ക്ക​ൾ ബ്ലേ​ഡ്​ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ കു​ട്ടി​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ന്നെ ഒ​രാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പെ​ൺ​കു​ട്ടി മു​മ്പ്​ പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. സി.​ഐ കെ. ​ബി​ജു​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ള്ള സംഘം സംഭവത്തിൽ കേസെടുത്ത് അ​ന്വേ​ഷ​ണം ​ആ​രം​ഭി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button