Latest NewsNewsIndia

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കി യുവാവ്: ദാരുണ സംഭവം ദൽഹിയിൽ

പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു

ന്യൂഡൽഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഡൽഹിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.

സംഭവത്തിൽ ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇരുവരും ഒരു വര്‍ഷമായി പരിചയത്തിലാണ്. എന്നാല്‍ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ല. ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

പെണ്‍കുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരിക്കേറ്റത്. അതേ സമയം അക്രമത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നത് കാണാം.

സംഭവസ്ഥലത്തെത്തിയ പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് പ്രതി പെണ്‍കുട്ടിയെ കുത്തിയ കത്തി കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button