ThrissurLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ർ നി​യ​ന്ത്ര​ണം ​വി​ട്ട് മ​റിഞ്ഞു : മൂന്നുപേർക്ക് പരിക്ക്

വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നാ​ഥ്, സോ​നു, പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കാ​ഞ്ഞാ​ണി: കാ​ർ നി​യ​ന്ത്ര​ണം ​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രിക്ക്. പെ​രി​ങ്ങോ​ട്ടു​ക​ര നാ​ലും കൂ​ടി​യ സെൻറ​റി​ൽ ആണ് അപകടമുണ്ടായത്. വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നാ​ഥ്, സോ​നു, പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാവിലെ മൂ​ന്ന് മണിയോടെയാണ് സം​ഭ​വം. ഏ​താ​നും പേ​ർ റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മ​ദ്യ​പി​ക്കു​ക​യും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചിരുന്നു. ഇതിനെ തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യി​രു​ന്നു. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ യു​വാ​ക്ക​ൾ കാ​റെ​ടു​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also :പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാക്കി : യുവാവ് പിടിയിൽ

അ​ന്തി​ക്കാ​ട് എ.​എ​സ്.​ഐ എം.​കെ. അ​സീ​സിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പൊ​ലീ​സ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഇവർ സ​മീ​പ​ത്തെ വീ​ട്ടി​ൽ​ നി​ന്ന് വെ​ട്ടു​ക​ത്തി കൊ​ണ്ടു​വ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രെ ആം​ബു​ല​ൻ​സി​ൽ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. യു​വാ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button