![](/wp-content/uploads/2025/02/images-29.webp)
ബെംഗളൂരു : കർണാടകയിലെ ബിദർ ജില്ലയിൽ വീട്ടുകാർ നിശ്ചയിച്ചയാളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് 18 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ വെട്ടിക്കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഔറാദ് താലൂക്ക് മേഖലയിൽ വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെൺകുട്ടിയുടെ പിതാവ് മോത്തിറാമിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ അച്ഛൻ വെട്ടിക്കൊന്നുവെന്നാണ് പോലീസ് പറയുന്നത്. സ്വന്തം ജാതിയിൽപ്പെട്ട ഒരു ആൺകുട്ടിയുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ മാസം അവൾ അയാളുടെ കൂടെ ഒളിച്ചോടിയതിനെ തുടർന്ന് മാതാപിതാക്കൾ പരാതി നൽകി.
ഇരുവരെയും പോലീസ് സുരക്ഷിതരാക്കുകയും പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. പിന്നീട് പെൺകുട്ടിയും ആൺകുട്ടിയും ബന്ധം അവസാനിപ്പിച്ചു. എന്നാൽ പെൺകുട്ടിയുടെ ഈ ബന്ധം കാരണം പെൺകുട്ടിയുടെ അച്ഛനും കുടുംബത്തിനും വളരെയധികം അപമാനം നേരിടേണ്ടി വന്നു.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച അച്ഛൻ പെൺകുട്ടിയെ തനിക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ ആരെയും വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അവൾ വിസമ്മതിച്ചു. ഇത് അയാളെ പ്രകോപിപ്പിക്കുകയും കോപാകുലനായി അവളെ ഒരു മരക്കൊമ്പ് കൊണ്ട് തലയിൽ അടിക്കുകയും ചെയ്തു. തുടർന്ന് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇരയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ശാന്ത്പൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments