വടശേരിക്കര: ജനവാസ മേഖലയിൽ കുഞ്ഞുമായി വന്ന പുലിയുടെ വിളയാട്ടത്തിൽ ഭീതിയോടെ നാട്ടുകാർ. കുളങ്ങരവാലിയിലെ ജനവാസ മേഖലയിലാണ് പുലിയും കുഞ്ഞും ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളങ്ങരവാലി മോടിയില്‍ രവീന്ദ്രന്‍ പടിയിലെ റബര്‍ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്. ചാമക്കാലായില്‍ മിനിയും മകനും, പ്ലാത്താനം സ്റ്റീഫന്‍ എന്നിവരാണ് പുലിയേയും കുഞ്ഞിനേയും പ്രദേശത്ത് കണ്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ 22.5 കോടി: മുഹമ്മദ് റിയാസ്
ഇതേ പ്രദേശത്ത് തന്നെ ഒരു മാസം മുൻപ് കുളങ്ങരവാലി പുത്തന്‍വീട്ടില്‍ സുനിൽ എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ പുലി ആക്രമിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടു മാസം മുൻപ് മീന്‍കുഴി തെക്കേക്കര തടത്തില്‍ ടി എം തോമസ് എന്നയാളുടെ വീട്ടിലെ രണ്ട് വളര്‍ത്തു നായ്ക്കളില്‍ ഒരെണ്ണത്തിനെ വീട്ടുമുറ്റത്ത് കൂടിനുള്ളില്‍ നിന്നും പുറത്തെക്ക് വലിച്ചിറക്കി പുലി കൊന്നിരുന്നു. പിന്നാലെ സമീപത്തെ ചരിവുപറമ്പില്‍ ശശി എന്നയാളുടെ വീട്ടുമുറ്റത്തു നിന്ന പട്ടിയെയും പുലി ആക്രമിക്കാന്‍ ഓടിച്ചിരുന്നു.
പുലിയുടെയും കുഞ്ഞിന്റെയും വരവോടെ വലിയ ഭീതിയിലാണ് പ്രദേശവാസികള്‍. ജനവാസമേഖലയിലാണ് പുലിയെ കണ്ടത്.
Post Your Comments