തിരുവനന്തപുരം: സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി. കളിയിക്കാവിള – വഴിമുക്ക് ദേശീയപാതാ പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ജില്ലയുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇതെന്നും കെ ആന്‍സലന്‍ എംഎല്‍എ നിരന്തരം ഉന്നയിച്ച ഒരു വിഷയമായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘ഒക്ടോബര്‍ 21 ന് നെയ്യാറ്റിന്‍കരയില്‍ നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനായി പോയപ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ അന്നത്തെ യോഗത്തില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു’, മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വഴിമുക്ക് – കളിയിക്കാവിള ഹൈവെ
പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചു. കളിയിക്കാവിള – വഴിമുക്ക് ദേശീയപാതാ പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. കെ ആന്‍സലന്‍ എംഎല്‍എ നിരന്തരം ഉന്നയിച്ച ഒരു വിഷയമായിരുന്നു. നിയമസഭയിലും ഇക്കാര്യം ചര്‍ച്ച ചെയ്തു. സോഷ്യല്‍മീഡിയ വഴി പൊതുജനങ്ങളും ഈ റോഡിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 21 ന് നെയ്യാറ്റിന്‍കരയില്‍ നവീകരിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനായി പോയപ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ അന്നത്തെ യോഗത്തില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി പരിഹരിക്കേണ്ടവ പ്രത്യേകമായി ചര്‍ച്ച ചെയ്തു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു കളിയിക്കാവിള – വഴിമുക്ക് ദേശീയപാതയുടെ അറ്റകുറ്റപ്പണി. തിരുവനന്തപുരം – കന്യാകുമാരി അന്തര്‍ സംസ്ഥാന പാതയില്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിതെന്ന് ചൂണ്ടിക്കാണിച്ചു.
പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പ്രപ്പോസല്‍ അംഗീകരിച്ചുകൊണ്ട് ഇപ്പോള്‍ 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിക്കുകയായിരുന്നു. ജനങ്ങളുടെ പ്രയാസം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ മുന്‍കയ്യെടുത്ത ദേശീയപാത അതോറിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
17.4 കി മീ ദൂരമാണ് അറ്റകുറ്റപ്പണി നടത്തുക. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി പ്രവൃത്തി തുടങ്ങണമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments