ഇരിട്ടി: പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണം. തൊഴിലാളി പുലിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാന് (47) നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് സുലൈമാന് പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർ തോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ നേരെയെത്തി. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലേക്ക് പോയെന്ന് സുലൈമാൻ പറഞ്ഞു.
അതേസമയം, കർണാടക വനാതിർത്തി പ്രദേശമായ ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്കിൽ ആദ്യമായാണ് പുലി എത്തുന്നത്.
Post Your Comments