KeralaNattuvarthaLatest NewsIndiaNews

എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് വി ഡി സതീശൻ രംഗത്ത്. എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:മയിലിനെ വേട്ടയാടിപിടിച്ച് കറിവെച്ച് കഴിക്കുന്ന വിഡിയോ മലയാളിയായ നവീന്റേത് : ശക്തമായ പ്രതിഷേധം

രാഷ്ട്രീയത്തിൻ്റെയും വർഗീയതയുടെയും പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ലെന്നും, എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

‘പുന്ന നൗഷാദും അഭിമന്യുവും കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാൻ പോലും പൊലീസ് തയാറായില്ല. ഇതിൽ അഭിമന്യു കേസിലെ മുഖ്യപ്രതി കീഴടങ്ങുകയായിരുന്നു. പുന്ന നൗഷാദ് കൊലക്കേസ് അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ്’ വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button