മയിലിനെ കറിവയ്ക്കാൻ ഇറങ്ങിത്തിരിച്ച പാചക വിദഗ്ധൻ ഫിറോസ് ചുട്ടിപ്പാറയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. മയിലിനെ കറിവയ്ക്കാന്‍ ദുബായിലേക്ക് പോകുന്നുവെന്ന് അറിയിച്ച് വിഡിയോയുമായി ഫിറോസ് എത്തിയതോടെ ദേശീയത ഉയർത്തിക്കാട്ടി പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നു. ഇന്ത്യാക്കാരുടെ ദേശീയപക്ഷിയാണ് മയിൽ. അതുകൊണ്ടു തന്നെ ഏതു നാട്ടിലാണെങ്കിലും മയിലിനെ ദേശീയ പക്ഷിയായി പരിഗണിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. എന്നാല്‍ മലയാളി മയിലിനെ പിടിക്കുന്നതും പാചകം ചെയ്യുന്നതും ഇതാദ്യത്തെ സംഭവമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളിയായ നവീൻജോബ് ആണ് ഒൻപത് മാസം മുൻപ് മയിലിനെ വേട്ടയാടിപിടിച്ച് കറിവെച്ച് കഴിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബൂംബാങ്ങ് എന്ന യൂട്യൂബ് ചാനലിൽ നവീൻ പങ്കുവച്ച വിഡിയോയ്ക്ക് നേരെ ഇപ്പോൾ പ്രതിഷേധം ഉയരുന്നു.
read also: ‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ
ന്യൂസിലാൻഡിൽ മയിലിനെ പിടിക്കുന്നതും കറിവെക്കുന്നതും നിയമവിരുദ്ധമല്ല. ഇവിടെ കൃഷിനശിപ്പിക്കുന്ന ജീവികളിൽ പ്രധാനിയാണ് മയിൽ. അതുകൊണ്ടുതന്നെ ഇതിനെ വേട്ടയാടുന്നതിന് യാതൊരു തടസവുമില്ല.
‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്.ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല.അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.’ പലരും കമന്റുകളിൽ പറയുന്നു.
Post Your Comments