AlappuzhaNattuvarthaLatest NewsKeralaNews

അച്ഛന് മദ്യം നൽകി മയക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി

കായംകുളം: അച്ഛന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി. കേസിൽ ക്ലാപ്പന പാട്ടത്തില്‍ കടവ് സ്വദേശി കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ആദ്യം പെണ്‍കുട്ടിയുടെ പിതാവിന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഇയാള്‍ പതിനാലുകാരിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് കേസ്.

Also Read:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട തുറന്നു: മൂന്ന് ദിവസം തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

ഓച്ചിറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button