KeralaLatest News

വാർഡ് മെമ്പർ പീഡനത്തിനിരയാക്കിയ കുട്ടിയുടെ മാതാപിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു: പിതാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

കൊല്ലം: പോക്‌സോ കേസ് ഇരയുടെ അച്ഛൻ ആത്മഹത്യചെയ്ത നിലയിൽ. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യ ഇയാളെ കണ്ടത്.

ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലിൽ വിളിച്ച് സംഭവം അറിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് മൈനർ മിസ്സിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.

തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാർഡ് മെമ്പർ മണിവർണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കൊട്ടിയം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button