പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ വൈകീട്ട് 4.51ന് ആണ് നട തുറന്നത്. ക്ഷേത്രം മേല്‍ശാന്തി വികെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി.
Read Also : മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.ഇന്ന് വൈകിട്ട് ആറുമണിയോടെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും.
കാനന പാത അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തര്‍ക്ക് പ്രവേശിക്കാം. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.
Post Your Comments