ദുബായ്: ട്വെന്റി 20 ലോകകപ്പിന്റെ ചരിത്ര ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ പരിക്കേറ്റ ഡെവൺ കോൺവേക്ക് പകരം ടിം സീഫർട്ടിനെ ന്യൂസിലാൻഡ് ടീമിൽ ഉൾപ്പെടുത്തി.
രണ്ട് ടീമുകളിൽ ആര് ജയിച്ചാലും അത് കന്നി കിരീട നേട്ടമായിരിക്കും. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസിലാൻഡ് ഫൈനലിൽ എത്തിയത്. പാകിസ്ഥാനെ തകർത്താണ് ഓസീസിന്റെ വരവ്.
ദുബായിൽ ഭൂരിപക്ഷം കളികളിലും ചേസ് ചെയ്യുന്ന ടീമിനാണ് വിജയം എന്നത് ഓസീസിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ മികച്ച ഫോമിലാണ് ന്യൂസിലാൻഡും. ബൗളിംഗിലും ബാറ്റിംഗിലും സ്ഥിരത കണ്ടെത്താൻ കഴിയുന്നത് ഇരു ടീമുകളെയും കരുത്തരാക്കുമ്പോൾ അവിസ്മരണീയമായ ഒരു ഫൈനലിനാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക എന്നത് ഉറപ്പാണ്.
Post Your Comments