
ദുബായ് : ദുബായിലെ ജുമേയ്‌റ മാർസ അൽ അറബ് റിസോർട്ട് ഹോട്ടൽ അതിഥികൾക്കായി തുറന്ന് കൊടുത്തു. ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ആഡംബര നൗകകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടലിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
ജുമേയ്‌റ ഗ്രൂപ്പ് ദുബായിൽ നിർമ്മിക്കുന്ന മൂന്നാമത്തെ കടലോര റിസോർട്ടാണിത്. ജുമേയ്‌റ ബീച്ച് ഹോട്ടൽ, ബുർജ് അൽ അറബ് ജുമേയ്‌റ എന്നിവയാണ് മറ്റു ഹോട്ടലുകൾ.
386 റൂമുകൾ, 4 പെന്റ്ഹൗസുകൾ, 82 ലക്ഷ്വറി ഹോട്ടൽ അപ്പാർട്മെന്റുകൾ, എന്നിവ ഉൾപ്പെടുന്നതാണ് ഈ ഹോട്ടൽ.
Post Your Comments