ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ഇരിക്കൂർ പെടയങ്കോട് പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.
Post Your Comments