KollamNattuvarthaLatest NewsKeralaNewsCrime

ദേവിക്ക് ‘ഇരിക്കാൻ’ ക്ഷേത്രം, ആഭരണം, കാർ: നൽകിയത് അരക്കോടി, തിരികെ ചോദിച്ച വീട്ടമ്മയുടെ തലയിൽ തേങ്ങ കൊണ്ട് ഇടിച്ചു

കുണ്ടറ: ദേവീ ശക്തിയാർജിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കുണ്ടറ മാമ്പുഴ സ്വദേശി തുഷാര എന്ന ഹിന്ദുജ, മാതാപിതാക്കളായ ശ്രീധരൻ, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഇവർക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു.

നടുവേദനയാൽ വലയുന്ന വീട്ടമ്മയുമായി യുവതി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വിശ്വാസ്യത നേടിയെടുക്കുകയുമായിരുന്നു. ‘ദേവിക്ക്’ ഇരിക്കാൻ ക്ഷേത്രം നിർമ്മിച്ച് ചില നാടൻ ചികിത്സകൾ നടത്തിയാൽ നടുവേദന എന്നെന്നേക്കുമായി മാറുമെന്നായിരുന്നു ഇവർ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച്. യുവതിയുടെ വാക്കിൽ വീണ വീട്ടമ്മ ദേവിയെ കുടിയിരുത്താൻ ക്ഷേത്രം നിർമ്മിക്കാനായി 7 ലക്ഷം രൂപ ഇവർക്ക് നൽകി.

Also Read:മോ​ഷ​ണ കേസിലെ പ്രതിയായ അ​സം സ്വ​ദേ​ശിയെ ക​ർ​ണാ​ട​ക​യി​ൽ പോ​യി പി​ടി​കൂ​ടി വ​ണ്ടൂ​ർ പൊ​ലീ​സ്

ശേഷം, ദേവിക്ക് സ്വർണം അണിയണമെന്ന് ഇവർ വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഇതിനായി വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബവസ്തു വിറ്റ ഇനത്തിൽ ലഭിച്ച തുകയിൽ നിന്ന് 10 ലക്ഷം രൂപയുമായി പോയി 50 പവന്റെ സ്വർണാഭരണങ്ങൾ വാങ്ങി. ദേവിയെ അണിയിച്ച ശേഷം മടക്കി നൽകാമെന്നു പറഞ്ഞ് യുവതി സ്വർണം കൈക്കലാക്കി. സ്വർണം തിരികെ ചോദിച്ചപ്പോൾ ‘ദേവി’യോടു സ്വർണം ആവശ്യപ്പെടരുതെന്നായിരുന്നു യുവതി നൽകിയ മറുപടി. നൽകിയ സ്വർണം ചോദിച്ചാൽ ദേവി കോപിക്കുമെന്നും ഇവർ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ദേവിയുടെ ശക്തി ആർജിക്കാൻ പുതിയ കാറും ഇവരെ കൊണ്ട് വാങ്ങിപ്പിച്ചു. പിന്നീട് മധുരയിലെ പ്രശസ്തമായ സ്കൂളിന്റെ ശാഖ കൊല്ലത്തു തുടങ്ങാനെന്നു പറഞ്ഞു 30 ലക്ഷം രൂപ കൂടി വാങ്ങി.

അരക്കോടിയോളം രൂപ കൈയ്യിൽ നിന്നും പോയപ്പോഴാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വീട്ടമ്മയുടെ തലയിൽ തേങ്ങ കൊണ്ട് ഇടിക്കുകയും മുടിക്കു കുത്തിപ്പിടിച്ചു മർദിച്ചു എന്നാണു വീട്ടമ്മ പരാതിയിൽ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button