Latest NewsNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

കൊച്ചി: ഈ ആഴ്ചയില്‍ അഞ്ച് ദിവസവും ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 65880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 8235 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില്‍പ്പന പുരോഗമിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button