തിരുവനന്തപുരം: ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ എന്ന യുവാവിന്റെ ഗാനം ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ. രണ്ടായിരത്തി ഇരുപത്തൊന്നിലും തുടരുന്ന ലിംഗ വിവേചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ് ഈ പാട്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാ സാമൂഹിക നിയമങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത് കടുത്ത ലിംഗ വിവേചനത്തോട് കൂടിയാണ്, അതിനെ ചൂണ്ടിക്കാട്ടുകയാണ് യുവാവിന്റെ വൈറൽ ഗാനം.
Also Read:മുല്ലപ്പെരിയാർ മരം മുറി: ഇരിക്കുന്ന കസേരയോടെങ്കിലും പിണറായി വിജയൻ ബഹുമാനം കാണിക്കണമെന്ന് കെ. സുധാകരൻ
ആണായാൽ തളരല്ലേ പെണ്ണായാൽ വളരല്ലേ ആരുണ്ടാക്കി ജെൻഡർ റോൾസ് എന്ന് തുടരുന്ന ഗാനം ഇതിനോടകം തന്നെ നിരവധി പേരാണ് പങ്കുവച്ചു റംഗത്തെത്തിരിക്കുന്നത്. പാട്ട് ചർച്ച ചെയ്യുന്ന രാഷ്ട്രീയം തന്നെയാണ് ഇവിടെയും കൃത്യമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ആണായത് കൊണ്ട് എന്ത് ചെയ്യണം, ചെയ്യണ്ട എന്നും പെണ്ണായത് കൊണ്ട് എന്ത് ചെയ്യണ്ട, എന്ത് ചെയ്യണമെന്നും തുടങ്ങി സമൂഹം വിലക്കിയ നിയമങ്ങളെ പൊളിച്ചെഴുതുകയാണ് യുവാവിന്റെ പാട്ട്.
Post Your Comments