തിരുവനന്തപുരം: വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽ ഉസ്താദ് മന്ത്രിച്ചൂതി തുപ്പിയ വിഷയത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ. തെളിവുകൾ നിരത്തിക്കൊണ്ട് തുപ്പൽ വിവാദത്തെ ന്യായീകരിച്ചവർക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ‘തുപ്പിയ ഹദീസുകൾ പരിശോധിക്കുകയായിരുന്നു. മുത്ത് നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്, കണ്ണിൽ തുപ്പിയിട്ടുണ്ട്, ജനിച്ച കുഞ്ഞിന്റെ വായിൽ തുപ്പിയിട്ടുണ്ട്, സഹാബികളുടെ കയ്യിൽ തുപ്പിയിട്ടുണ്ട്’, സോഷ്യൽ മീഡിയ പറയുന്നു.
Also Read:കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
‘മന്ത്രിച്ചൂതിയ തുപ്പലിനെ പുച്ഛിക്കുന്ന കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്. H2O യും H2O2 വും കാണാൻ ഒരേപോലിരിക്കും പക്ഷെ രണ്ടാമത്തേതിൽ രോഗശാന്തി ഉണ്ട്. അതുപോലെ, ഖുർആൻ ആയത്ത് ഓതി മന്ത്രിച്ചു തുപ്പുന്ന തുപ്പലും സാധാരണ തുപ്പലും ഒന്നാണെന്ന് വിചാരിക്കുന്നവരോട് എന്ത്പറയാനാണ്. രണ്ടാമത്തെതിൽ രോഗാണു ആണെങ്കിൽ ഒന്നാമത്തത്തിൽ ബർക്കത്തും രോഗശാന്തിയും ഉണ്ട്’, സോഷ്യൽ മീഡിയ കണ്ടെത്തി വിശദീകരിക്കുന്നു.
ഹദീസിൽ ഇത്തരത്തിൽ ഒരു ആചാരം പറയുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അതിനെ ഉദാഹരണ സഹിതം വിലയിരുത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ‘ജാബിർ ബിൻ അബ്ദുല്ല പറയുന്നു, അങ്ങനെ ഞാൻ (എന്റെ വീട്ടിൽ) വന്നു, അല്ലാഹുവിന്റെ ദൂതനും വന്നു, ആളുകൾക്ക് മുമ്പായി നടന്നു. എന്നിട്ട് അവൾ (ജാബിറിന്റെ ഭാര്യ) പാകം ചെയ്യാനുള്ള മാവ് പുറത്തേക്ക് കൊണ്ടുവന്നു, പ്രവാചകൻ അതിൽ തുപ്പുകയും അതിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് പ്രവാചകൻ ഞങ്ങളുടെ മൺപാത്രത്തിലേക്ക് നീങ്ങി അതിൽ ഉള്ള ഇറച്ചി കഷ്ണങ്ങളിൽതുപ്പുകയും അതിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു’, സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു.
Post Your Comments