ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ഡല്‍ഹി ബാവനയിലാണ് സംഭവം. 23 വയസുള്ള മോണ്ടു എന്ന അയല്‍വാസി യുവാവാണ് 26 വയസുള്ള യുവതിക്ക് മേല്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രവേശിപ്പിച്ചു.
Also Read:സ്പാകളിൽ സെക്സ് റാക്കറ്റുകളെ പ്രോത്സാഹിക്കുന്നു: ജസ്റ്റ്ഡിയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ
വിവാഹിതയായ അയൽവീട്ടുകാരിയെ വിവാഹ അഭ്യര്‍ഥന നടത്തി നിരന്തരമായി മോണ്ടു ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട് മാറി താമസിക്കുകയായിരുന്നു.
സംഭവത്തിൽ മോണ്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആസിഡ് അക്രമണം നടന്ന ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.
Post Your Comments