Latest NewsNewsIndia

ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ യുവാവിന്റെ അഭ്യർത്ഥന, നിരസിച്ച യുവതിയുടെ ദേഹത്ത് ആസിഡ് പ്രയോഗം

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതി​യുടെ ദേഹത്ത്​ യുവാവ്​ ആസിഡ്​ ഒഴിച്ചു. ഡല്‍ഹി ബാവനയിലാണ്​ സംഭവം. 23 വയസുള്ള മോണ്ടു എന്ന അയല്‍വാസി യുവാവാണ്​ 26 വയസുള്ള യുവതിക്ക്​ മേല്‍ ആസിഡ്​ ഒഴിച്ചത്​. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രവേശിപ്പിച്ചു.

Also Read:സ്പാകളിൽ സെക്‌സ് റാക്കറ്റുകളെ പ്രോത്സാഹിക്കുന്നു: ജസ്റ്റ്ഡിയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ

വിവാഹിതയായ അയൽവീട്ടുകാരിയെ വിവാഹ അഭ്യര്‍ഥന നടത്തി നിരന്തരമായി മോണ്ടു ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി താമസിക്കുകയായിരുന്നു.
സംഭവത്തിൽ മോണ്ടുവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

ആസിഡ് അക്രമണം നടന്ന ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ തനിക്കൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്‌​ ഇയാൾ കടന്നു കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button