ThiruvananthapuramNattuvarthaLatest NewsKeralaNews

​രോ​ഗിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കാൻസർ രോഗ ബാധിതനായിരുന്ന കൃഷ്ണൻകുട്ടി ദീർഘകാലമായി ചികിത്സയിലായിരുന്നു

നേമം: ​രോ​ഗി വീടിനുള്ളിൽ തൂങ്ങിമരിച്ചു. മലയിൻകീഴ് മഞ്ചാടി തിരുവോണം വീട്ടിൽ കൃഷ്ണൻകുട്ടി (62) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിക്കും ഞായറാഴ്ച പുലർച്ചെ 5 മണിക്കും ഇടയിലാണ് ആത്മഹത്യ. കാൻസർ രോഗ ബാധിതനായിരുന്ന കൃഷ്ണൻകുട്ടി ദീർഘകാലമായി ചികിത്സയിലായിരുന്നു.

Read Also: പീഡനശ്രമം : രണ്ടുകേസുകളിലായി രണ്ടുപേർ അറസ്റ്റിൽ, ഒരാൾ പിടിയിലായത് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ഉടൻ

രോഗബാധ മൂലമുള്ള മനോവിഷമം ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മലയിൻകീഴ് പൊലീസ് പറയുന്നു. ലതികയാണ് ഭാര്യ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button