Latest NewsKeralaNews

വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം : രണ്ടാം ഭർത്താവ് അറസ്റ്റിൽ

രണ്ടാം ഭര്‍ത്താവിന്‍റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം

തൃശൂർ: മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മതിലകം സ്വദേശി പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചു.

എന്നാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഭര്‍ത്താവിന്‍റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button