Latest NewsNewsIndia

മുപ്പതുകാരൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം : ദാരുണ സംഭവം അന്ധേരിയിൽ

പെൺകുട്ടിക്ക് 60 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. മുഖം, കഴുത്ത്, വയറ്, സ്വകാര്യ ഭാഗങ്ങൾ, കൈകൾ, കാലുകൾ എന്നിവയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരിയിൽ 30 കാരൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ആക്രമണത്തിൽ 60 ശതമാനത്തോളം പൊളളലേറ്റ 17 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അന്ധേരിയിലെ മാറോൾ സ്വദേശികളായ പെണ്‍കുട്ടിയും ജിതേന്ദ്രയും തമ്മിൽ കഴിഞ്ഞ രണ്ട് മാസത്തെ പരിചയമാണുളളത്. ഇരുവരും സുഹൃത്തുക്കളുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ജിതേന്ദ്രയോട് മകളെ കാണാൻ ശ്രമിക്കരുതെന്ന് പെണ്‍കുട്ടിയെ അമ്മ പറഞ്ഞതായി വിവരമുണ്ട്.

ഇതാണോ അതിക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. മരോൾ ഗാവോന്തൻ പ്രദേശത്തെ ഒരു ആശുപത്രിക്ക് പിന്നിലാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടിക്ക് 60 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. മുഖം, കഴുത്ത്, വയറ്, സ്വകാര്യ ഭാഗങ്ങൾ, കൈകൾ, കാലുകൾ എന്നിവയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും പ്രതിയും പരസ്പരം അറിയാമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇവർ സുഹൃത്തുക്കളായിരുന്നുവെന്നും പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണെന്നും പ്രണയ ബന്ധം ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button