Latest NewsNewsLife Style

2050 ഓടെ രാജ്യത്ത് 440 ദശലക്ഷത്തിലധികം അമിതഭാരമുള്ളവര്‍: പഠന റിപ്പോര്‍ട്ട്

2050 ആകുമ്പോള്‍ ഇന്ത്യയില്‍ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിത ഭാരമുള്ളവരായി മാറുമെന്ന് പഠനം. ദ ലാന്‍സെറ്റ് ജേണലാണ് ഇത് സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലാണ് അമിത ഭാരം വര്‍ധിക്കുക.അതായത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളും അമിതഭാരക്കാരാകും.യുവാക്കളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക എന്നും പഠനത്തില്‍ പറയുന്നു.

Read Also: അതിശയിപ്പിക്കുന്ന സ്റ്റൈലൻ ലുക്കിൽ ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയ : ചിത്രങ്ങൾ വൈറൽ

1990 ലെ കണക്ക് പ്രകാരം 0.4 കോടി ആളുകളായിരുന്നു അമിത ഭാരമുള്ളവര്‍ ,പിന്നീട് 2021 ല്‍ ഇത് 1.68 കോടിയായി മാറി,എന്നാല്‍ 2050 ആകുമ്പോള്‍ 440 ദശലക്ഷത്തിലധികമായി മാറുമെന്നാണ് കഇങഞ ഉള്‍പ്പെടെ ഭാഗമായ ഈ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത് , ഇതിനുപുറമെ അമിതഭാരം വര്‍ധിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം എന്നിവയുടെ സാധ്യത കൂടുതലാകുമെന്നും പഠനം വിശദമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമിത ഭാരം വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . ഇതിന്റെ ഭാഗമായി ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button