തൃശൂർ: തൃശൂരിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷി(40)നെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തു വരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആണ്.
ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments