തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. മദ്രാസ് ഐ. ഐ. ടി യിലെ ഫാത്തിമാ ലത്തീഫിന് നീതി കിട്ടാൻ കൂടെ നിക്കുന്ന എസ്. എഫ്. ഐ എം.ജി യൂണിവേഴ്‌സിറ്റി കവാടത്തിൽ ദിവസങ്ങളായി സമരം ചെയ്യുന്ന ദളിത് വിദ്യാർത്ഥി ദീപ പി മോഹന് വേണ്ടി എന്ത് ചെയ്തുവെന്ന് സോഷ്യൽ മീഡിയ. 9 ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് നീതി വാങ്ങാൻ നമ്മുക്ക് എപ്പോഴാണ് സഖാക്കളെ കഴിയുക എന്നും, എം.ജി യൂണിവേഴ്‌സിറ്റിയിൽ 10 വർഷമായി ഒരു വിദ്യാർത്ഥി നടത്തി വരുന്ന സമരത്തിന് ഏത് വിധേനയാണ് നിങ്ങൾ ഐക്യപ്പെടാൻ പോകുന്നതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
‘എസ്.എഫ്.ഐ ഭരിക്കുന്ന യൂണിവേഴ്‌സിറ്റി യൂണിയനും, ഇടതുപക്ഷം ഭരിക്കുന്ന സിന്റിക്കേറ്റുമുള്ള എം.ജി യൂണിവേഴ്‌സിറ്റിയിൽ 10 വർഷമായി ഒരു വിദ്യാർത്ഥി നടത്തി വരുന്ന സമരത്തിന് ഏത് വിധേനയാണ് നിങ്ങൾ ഐക്യപ്പെടാൻ പോകുന്നത്?’, സോഷ്യൽ മീഡിയ ചോദിക്കുന്നു.
‘രോഹിത് വെമുല കേരളത്തിലായിരുന്നെങ്കിൽ മരണപ്പെടില്ലായിരുന്നു എന്നു പ്രഖ്യാപിച്ച നിങ്ങൾ ദീപ പി മോഹനന്റെ വിഷയത്തിൽ തുടർന്ന് പോരുന്ന നിശബ്ദത ഏത് ദളിത് ഗവേഷകരെയാണ് സുരക്ഷിതരാക്കുക’, സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
Post Your Comments