കോഴിക്കോട്: മുസ്ലീം നാമധാരികളായ സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്‍റെ ആശയമല്ലെന്നും, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
അതേസമയം, നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ സമയത്ത് അതിനെതിരെയും ജിഫ്രി മുത്തുകോയ തങ്ങള്‍ സംസാരിച്ചിരുന്നു. ‘കേവലമായ ഭാഷാ അര്‍ത്ഥത്തില്‍ ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ല. ഖുര്‍ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്.
സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനാണ് തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുത്’, എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിശദീകരണം.
Post Your Comments