ദുബൈ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഒരു വലിയ ചോദ്യമാണ് മലയാളികളുടെ മനസ്സിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രി ഇനി മുതൽ പാന്റും കോട്ടുമായിരിക്കുമോ കേരളത്തിലും ധരിക്കുക എന്നതാണ് ആ ചോദ്യം. ദുബൈയിൽ വന്നിറങ്ങുമ്പോഴുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ലഭിച്ചത്. പലരും ആവേശത്തോടെയാണ് ആ ചിത്രം കണ്ടത്. അതുകൊണ്ട് തന്നെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാലും മുഖ്യമന്ത്രി അതേ വസ്ത്രം തന്നെ തുടരുമോ എന്നുള്ളതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളുടെ ആശങ്ക.
Also Read:നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക!
മുഖ്യന് ആ വേഷം നന്നായി ചേരുമെന്ന് പറയുന്നവരും, ആ മുണ്ടും വെളുത്ത ഷർട്ടുമിട്ട് വരുന്നതാണ് ഭംഗിയെന്ന് അഭിപ്രായപ്പെടുന്നവരും അനേകമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് അതിൽ അന്തിമമായിരിക്കുക. കമ്മ്യൂണിസ്റ്റ് കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സായിപ്പിന്റെ നാട്ടിൽ ചെന്നപ്പോൾ നടുക്കഷ്ണം തിന്നേണ്ടി വന്നെന്നും, മുതലാളിത്ത ബൂർഷ്വാകളോടൊപ്പം സമയങ്ങൾ ചിലവഴിക്കേണ്ടി വന്നെന്നും സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
മുഖ്യന്റെ തിരിച്ചു വരവിൽ പതിവ് രീതികളിൽ എന്തെല്ലാം മാറുമെന്നും, പുതിയതായി എന്തെല്ലാം സംഭവിക്കുമെന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. ക്യാപിറ്റലിസ്റ്റ് രാജ്യത്തിലേക്ക് കമ്മ്യൂണിസ്റ്റുകാർ പോയതിനെതിരെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മുൻപ് തന്നെ പ്രതിപക്ഷത്ത് നിന്ന് വിമർശനം ശക്തമായിരുന്നു. കേരളത്തിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ ഈ യാത്ര വേണമായിരുന്നോ എന്നും പ്രതിപക്ഷ നേതാക്കൾ ചോദിച്ചിരുന്നു.
Post Your Comments