KeralaNattuvarthaLatest NewsNews

കൊല്ലത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങി മരിച്ചു

കൊല്ലം: രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങി മരിച്ചു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

Also Read:ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്: കഴിഞ്ഞ വർഷം ആരംഭിച്ചത് 1343 ഭക്ഷ്യസ്ഥാപനങ്ങൾ

മരണപ്പെട്ട വിജിയുടെ ഭര്‍ത്താവ് ജപഷൈൻ വർക്കലയിലെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ മാതാവ് പുറത്തുപോയ ശേഷം വീട്ടില് തിരികെയെത്തിയപ്പോഴാണ് വിജിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ തിരഞ്ഞപ്പോൾ വീടിനു പിൻവശത്ത് ബക്കറ്റിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംസ്ഥാനത്ത് ദിനം പ്രതി ആത്മഹത്യകൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. മാനസികമായി കേരളത്തിലെ ധാരാളം മനുഷ്യർ മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button