KollamLatest NewsKeralaNattuvarthaNews

ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ

കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ. പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളിൽ നിന്നും ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം.

Also Read:‘നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍’:കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

വീട്ടിൽ ആളില്ലാത്ത സമയങ്ങൾ നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. ഇത് ഒന്നരവർഷത്തോളം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്ത് വരുന്നത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത്, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button