Latest NewsIndiaNews

‘നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍’:കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ചൂളകള്‍ (വിറകടുപ്പ്) ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. . നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണ്. അതിന്റെ ബ്രേക്കും തകരാറിലാണ്’- രാഹുല്‍ ട്വിറ്റ് ചെയ്തു.

 

ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവര്‍ധന താങ്ങാനാവാത്തതിനെ തുടര്‍ന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സര്‍വേ അടിസ്ഥാനമാക്കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button